ചിന്ന ചിന്ന ആസൈയിൽ മഹാദേവ ഗാനം

ഇന്ദ്രൻസ് – മധുബാല ചിത്രം റിലീസിന്
ഇന്ദ്രൻസും മധുബാലയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “ചിന്ന ചിന്ന ആസൈ”യിലെ വാരാണസി ട്രിബ്യൂട്ട് സോങ് “ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയത് ധന്യ സുരേഷ് മേനോൻ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ആലാപനം. പൂർണമായും വാരാണസിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്. നവാഗതയായ വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും . ഇടവേളക്കു ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ മധുബാല വീണ്ടും എത്തുകയാണ്. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, കലാസംവിധാനം : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, കൊറിയോഗ്രാഫർ : ബ്രിന്ദ. പി.ആർ. ഒ ശബരി.
Source link



