CINEMA
എസ്. ശക്തി മണി ഫാക്ട് സി.എം.ഡി.

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സി.എം.ഡിയായി എസ്. ശക്തി മണിയെ (52) കേന്ദ്ര രാസവളം മന്ത്രാലയം നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ ഫാക്ടിന്റെ ഫിനാൻസ് ഡയറക്ടറായ അദ്ദേഹത്തിന് വിരമിക്കാൻ 7 വർഷമുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പി. ഇ.എസ്.ബിയുടെ സെലക്ഷൻ കഴിഞ്ഞിരുന്നെങ്കിലും വിവിധ വകുപ്പുകളുടെ ക്ലിയറൻസ് പൂർത്തിയായില്ല. അതിനാലാണ് ജനുവരി അഞ്ചിന് മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്രയ്ക്ക് താൽക്കാലിക ചുമതല നൽകിയത്.
കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, മെറ്റലർജിക്കൽ എൻജിനീയർ , സ്ടാറ്റജിക് പ്ലാനിംഗ്, ഫിനാൻസ് ആൻഡ് അക്കൗണ്ട് സ്, കോർപ്പറേറ്റ് അഫയേഴ്സ്, ഓപ്പറേഷൻസ്, ക്വാളിറ്റി അഷ്വറൻസ് , ഓഡിറ്റിംഗ് എന്നിവയിൽ പരിചയ സമ്പത്തുണ്ട്.
Source link



