CINEMA

‘ഭർത്താവിനെ അനുസരിക്കണം, കുലസ്ത്രീയാകാൻ ശ്രമിച്ച ആനിക്ക് നവ്യ കണക്കിനുകൊടുത്തു’; കാരണം പറഞ്ഞ് സംവിധായകൻ

ഒരുകാലത്ത് മലയാള സിനിമാഭിനയരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു ആനി. സംവിധായകൻ ഷാജി കൈലാസാണ് ആനിയുടെ ഭർത്താവ്. ഇപ്പോൾ നടി സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ഒരു ചാനലിലെ പരിപാടിയുടെ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. അതിനിടയിൽ ആനിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ആനിക്കെതിരെ ഉയർന്ന ചില വിമർശനങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുകയാണ്.

‘പാചകം കൊണ്ടും വാചകം കൊണ്ടും മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് ആനി. അവർ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയിൽ നിരവധി സിനിമാതാരങ്ങളാണ് അതിഥികളായെത്തുന്നത്. പരിപാടിക്കിടയിലെ ആനിയുടെ സംസാരം വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കാറുമുണ്ട്. അടുത്തിടെ യുവ നടി വിൻസി അലോഷ്യസുമായുള്ള ഒരു അഭിമുഖത്തിൽ ആനി ഒരു കാര്യം പറഞ്ഞു. പെൺകുട്ടികൾ വിവാഹത്തിനുമുൻപ് പാചകം പഠിക്കേണ്ടന്നും അത്യാവശ്യം പട്ടിണികിടക്കാതിരിക്കാൻ എന്തെങ്കിലും ഉണ്ടാക്കാൻ പഠിച്ചാൽ മതിയെന്ന്. എന്നാൽ അവർ പറഞ്ഞ ഈ ഭാഗം മാത്രം ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ ആനിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതിൽ വിശദീകരണവുമായി ആനി രംഗത്തുവന്നിരുന്നു. അതിതെിരെയും വിമർശനം ഉയർന്നിരുന്നു. പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് പാചകം ചെയ്യാനാണോയെന്നായിരുന്നു സ്ത്രീപക്ഷവാദികൾ ചോദിച്ചത്.

നടി പ്രിയങ്കാ നായർ അതിഥിയായി എത്തിയ ഒരു എപ്പിസോഡിൽ ആനി അവരുടെ രൂപത്തെക്കുറിച്ച് ചോദിച്ചു. ആനി അവരുടെ ഭാഷാരീതിയിലാണ് പ്രിയങ്കയുടെ രൂപഭാവത്തെക്കുറിച്ച് ചോദിച്ചത്. അതിനും ആനിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. പ്രിയങ്കയെ ബോഡിഷെയ്മിംഗ് നടത്തിയെന്നാണ് അവർ പറഞ്ഞത്. അതുപോലെ നവ്യാ നായർ അതിഥിയായി എത്തിയ എപ്പിസോഡിലും ആനി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഭർത്താവിനെ അനുസരിക്കാൻ ശ്രമിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ആനി പറഞ്ഞിരുന്നു. അതിനെല്ലാം നവ്യാ നായർ പക്വതയോടെയാണ് ഉത്തരം പറഞ്ഞത്. അതിനും ആനിക്കതെിരെ വിമർശനങ്ങൾ ഉയർന്നു. ആനി കുലസ്ത്രീ ചമയാൻ നോക്കിയപ്പോൾ ആനി കണക്കിന് കൊടുത്തുവെന്നായിരുന്നു ട്രോളുകൾ’- ആലപ്പി അഷ്‌റഫ് പറഞ്ഞു.


Source link

Related Articles

Back to top button