CINEMA

അല്ലു അർജുന്റെ ഹാപ്പിക്ക് 20 വയസ്

ആ​രാ​ധ​ക​രു​ടെ​ ​സ്വ​ന്തം​ ​ബ​ണ്ണി​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​രാ​ജാ​വ് ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​യ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ ​’​ഹാ​പ്പി​” ​റി​ലീ​സാ​യി​ട്ട് 20​ ​വ​ർ​ഷം​ .​ ​തെ​ലു​ങ്ക് ​ന​ട​നാ​ണെ​ങ്കി​ലും​ ​അ​ല്ലു​വി​ന് ​കേ​ര​ള​ത്തി​ൽ​ ​നി​ര​വ​ധി​ ​ആ​രാ​ധ​ക​രെ​ ​നേ​ടി​ക്കൊ​ടു​ത്ത​ത് ​ ‘​ആ​ര്യ”​യ്ക്ക് ​ശേ​ഷം​ ​എ​ത്തി​യ​ ​ഹാ​പ്പി​ ​ആ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​മ​ല​യാ​ള​ത്തി​ലെ​ ​മൊ​ഴി​മാ​റ്റ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ച​രി​ത്രം​ ​ത​ന്നെ​ ​തി​രു​ത്തി​ക്കു​റി​ച്ച​ ​സി​നി​മ​ക​ളാ​യി​രു​ന്നു​ ​അ​ല്ലു​ ​അ​ർ​ജു​ന്റേ​ത്.​ ​അ​ങ്ങ​നെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​മ​ല്ലു​ ​അ​ർ​ജു​നാ​യി​ ​മാ​റി.​ ​
‘ഹാ​പ്പി​ ​എ​ന്റെ​ ​യാ​ത്ര​യി​ലെ​ ​ഏ​റ്റ​വും​ ​ആ​സ്വാ​ദ്യ​ക​ര​മാ​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​ഈ​ ​യാ​ത്ര​ ​മ​നോ​ഹ​ര​മാ​ക്കി​യ​ ​എ​ല്ലാ​ ​ക​ലാ​കാ​ര​ന്മാ​ർ​ക്കും​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​എ​ന്റെ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞ​ ​ന​ന്ദി.​”,​ ​ഹാ​പ്പി​ ​ലൊ​ക്കേ​ഷ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വെ​ച്ച് ​അ​ല്ലു​ ​അ​‍​ർ​ജു​ൻ​ ​കു​റി​ച്ചു.​ ​
സി​നി​മ​യു​ടെ​ ​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ഏ​വ​ർ​ക്കും​ ​താ​രം​ ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി​.​ ​ഹാ​പ്പി​യെ​ ​മ​ന​സ്സി​ൽ​ ​ക​ണ്ട​ ​സം​വി​ധാ​യ​ക​ൻ​ ​എ.​ ​ക​രു​ണാ​ക​ര​നോ​ടും​ ​സ​ഹ​താ​രം​ ​ജ​നീ​ലി​യ​ ​ഡി​സൂ​സ,​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​മ​നോ​ജ് ​ബാ​ജ്പേ​യ് ​എ​ന്നി​വ​രോ​ടും​ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ​ ​ഗാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​യു​വാ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യോ​ടും​ ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ചി​ത്ര​ത്തി​ന് ​ക​രു​ത്താ​യി​ ​നി​ന്ന​ ​പി​താ​വ് ​അ​ല്ലു​ ​അ​ര​വി​ന്ദി​നും​ ​ഗീ​താ​ ​ആ​ർ​ട്‌​സി​നും​ ​ന​ന്ദി​ ​അ​റി​യി​ച്ചു.​
2006​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​​ഹാ​പ്പി​യി​ലെ​ ​പാ​ട്ടു​ക​ളും​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി​രു​ന്നു.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ത​രം​ഗം​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​’​പു​ഷ്പ” ​യി​ലും​ ​’​പു​ഷ്പ​ 2​”​വി​ലും​ ​വ​രെ​ ​എ​ത്തി​ .​ ​സി​നി​മാ​ ​ലോ​ക​ത്ത് 22​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ടി​രി​ക്കു​ക​യു​മാ​ണ് ​അ​ല്ലു​ ​അ​ർ​ജു​ൻ.​ ​ലോ​കേഷ് ക​ന​ക​രാ​ജി​നൊ​പ്പം​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ഒ​ന്നി​ക്കു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​എ​എ23​-​യ്ക്ക് ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​ആ​രാ​ധ​ക​ ​ലോ​കം.


Source link

Related Articles

Back to top button