ദീർഘവീക്ഷണമുള്ള ബഡ്‌ജറ്റ്

ഡോ. ആസാദ് മൂപ്പൻ, | Monday 02 February, 2026 | 12:36 AM
കൊച്ചി: ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി ദീർഘവീക്ഷണമുള്ള രൂപരേഖയാണ് ബഡ്‌ജറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. നവീകരണം, ലഭ്യത, ഉത്പ്പാദന ശേഷി വർദ്ധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവയെ ഒരുമിച്ച് സാദ്ധ്യമാക്കുന്നു. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിയ ‘ബയോഫാർമ ശക്തി’ പദ്ധതി, ഗവേഷണം, ഉൽപ്പാദനം, നിയന്ത്രണശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ അത്യാധുനികവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സാമാർഗങ്ങൾ സാദ്ധ്യമാക്കും.
17 ഗുരുതര ക്യാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതോടെ കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കും.
ജില്ലാ ആശുപത്രികളുടെ ശേഷി 50 ശതമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും സ്വാഗതാർഹമാണ്, ഉത്തരേന്ത്യയിലെ നിംഹാൻസ് 2.0, മൂന്ന് പുതിയ എയിംസ് തുടങ്ങിയവ വഴിയുള്ള നിക്ഷേപങ്ങളും നഗരങ്ങളിലും പിന്നാക്ക മേഖലകളിലും മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും. കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
(ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമാണ് ലേഖകൻ)
Source link



