സ്ഥിരതയ്ക്കും തുടർച്ചയ്ക്കും മുൻഗണന

കൊച്ചി; ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കിടയിലും, സ്ഥിരതയ്ക്കും തുടർച്ചയ്ക്കും വ്യക്തമായ മുൻഗണനയുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. പ്രവാസി ഇന്ത്യക്കാരുടെയും, വിദേശ നിക്ഷേപകരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത നിക്ഷേപ പരിധി 5% ൽ നിന്ന് 10% ആയി ഉയർത്തിയതും ഇവരുടെ തന്നെ മൊത്തം പരിധി 10% ൽ നിന്ന് 24% ആയി ഉയർത്തിയതും പ്രവാസി നിക്ഷേപ ഒഴുക്കിന് സഹായിക്കും. TAN ഒഴിവാക്കി പ്രവാസികൾകളുടെ വസ്തുക്കൾ വിൽക്കുമ്പോൾ, വാങ്ങുന്നയാളുടെ പാൻ അടിസ്ഥാനമാക്കിയുള്ള ചെലാൻ ഉപയോഗിച്ച് TDS നിക്ഷേപിക്കാൻ അനുവദിക്കാനുള്ള നിർദ്ദേശം പ്രവാസികൾക്ക് ആശ്വാസമാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ള കേരളത്തിന് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസൃതമായി മികച്ച പദ്ധതികൾ ഭാവികൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
(ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറാണ് ലേഖകൻ)
Source link



