വലതുവശത്തെ കള്ളൻ തിയേറ്ററിൽ

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ തിയേറ്ററിൽ. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ ഡിനു തോമസ് ഈലൻ ആഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ ആണ് നിർമ്മാണം. വിതരണം ഗുഡ്വിൽ എന്റർടെയ്ൻമെന്റ് .
പ്രകമ്പനം
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയ താരം അമീൻ എന്നിവരെ പ്രധാന വേഷത്തിൽ എത്തുന്ന പ്രകമ്പനം തിയേറ്ററിൽ. വിജേഷ് പാണത്തൂർ കഥ എഴുതി സംവിധാനം ചെയ്യുന്നു .ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്,അനീഷ് ഗോപാൽ. ഗായത്രി സുരേഷ് , മല്ലികാ സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നവരസ ഫിലിംസ്, ആന്റ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്. ,സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മാണം .
Source link



