CINEMA

സ്വർണ വായ്പയിൽ തിളക്കവുമായി മണപ്പുറം ഫിനാൻസ്

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാൻസ് മൂന്നാം ത്രൈമാസത്തിൽ സ്വർണ വായ്‌പയിൽ 58.15 ശതമാനം വളർച്ച കൈവരിച്ചു. ഓഹരി ഉടമകൾക്ക് 25 ശതമാനം ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചു. ഇക്കാലയളവിൽ 38,754.29 കോടി രൂപയുടെ സ്വർണ വായ്‌പയാണ് നൽകിയത്. മുൻവർഷമിത് 24,504.30 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 52,125.31 കോടി രൂപയാണ്. പ്രവർത്തന ലാഭം 8.07 ശതമാനം കുറഞ്ഞ് 2353.14 കോടി രൂപയായി. അറ്റാദായം 238.54 കോടി രൂപയാണ്. മത്സരം ശക്തമാകുമ്പോഴും മികച്ച പ്രകടനം നേടാനായെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. പി നന്ദകുമാർ പറഞ്ഞു.


Source link

Related Articles

Back to top button