CINEMA

ഇസാഫ് ബാങ്കിന്റെ അറ്റാദായത്തിൽ കുതിപ്പ്

കൊച്ചി: തൃശൂരിലെ ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഏഴ് കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ സമാനപാദത്തിൽ 211 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 10 ശതമാനം വാർഷിക വളർച്ചയോടെ 44,686 കോടി രൂപയിലെത്തി. മൊത്തം വായ്പ 13.1 ശതമാനം വളർച്ചയോടെ 20,679 കോടി രൂപയിലും ആകെ നിക്ഷേപം 7.1 ശതമാനം വളർച്ചയോടെ 24,006 കോടി രൂപയിലുമെത്തി.

അറ്റ പലിശ വരുമാനം 432 കോടി രൂപയായി. പ്രവർത്തന ലാഭം 183.49 കോടി രൂപയും ഇതര വരുമാനം 55 കോടി രൂപയുമാണ്. മൊത്ത നിഷ്ക്രിയ ആസ്തി 5.6 ശതമാനമായി കുറഞ്ഞു. വായ്പകളിലെ റിസ്ക് കുറച്ചും ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.


Source link

Related Articles

Back to top button