CINEMA

ബോക്സ് ഓഫീസിൽ വീണ്ടും താരമാകാൻ ഉദയൻ

റീ റിലീസ് ഫെബ്രുവരി 6ന്

മോഹൻലാൽ – ശ്രീനിവാസൻ – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഉദയനാണ് താരം ഫെബ്രുവരി 6ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് എത്തുന്നത്. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. ദീപക് ദേവിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘കരളേ, കരളിന്റെ കരളേ’ എന്ന ഗാനം ഉൾപ്പെടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി . മോഹൻലാലും ശ്രീനിവാസനും നിറഞ്ഞു നിന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. മീന, മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടു .സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ, റൺ ബേബി റൺ എന്നീ ചിത്രങ്ങൾക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാൽ ചിത്രം ആണ് ഉദയനാണ് താരം. എ. കെ സുനിലിന്റെ ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണം . എഡിറ്റർ: രഞ്ജൻ എബ്രഹാം, പി.ആർ.ഒ: പി.ശിവപ്രസാദ്


Source link

Related Articles

Back to top button