LIFE STYLE

ശബരിമല സ്വർണക്കൊള്ള: ശങ്കരദാസ് വീണ്ടും റിമാൻഡിൽ; മുൻ എഒയ്ക്ക് ജാമ്യം

പത്തനംതിട്ട: ശബരിമല സ്വർണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗമായ കെപി ശങ്കരദാസിനെ വീണ്ടും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു നടപടി. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിനെ റിമാൻഡ് ചെയ്തത്. കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം, കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ദ്വാരപാലക ശില്പങ്ങളുടെ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.


Source link

Related Articles

Back to top button