ദുൽഖർ ചിത്രത്തിൽ ശ്രുതിയുടെ സർപ്രൈസ് എൻട്രി

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയിൽ ശ്രുതിഹാസനും. എ.ഒ.ടിയിൽ ദുൽഖറിനൊപ്പം ശ്രുതിഹാസൻ എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. ചിത്രത്തിൽ ശ്രുതിഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രുതിയുടെ പിറന്നാൾ ദിനത്തിൽ ആണ് പോസ്റ്റർ പുറത്തിറങ്ങിയത്.ട്രയൽ ബ്ളേസർ” എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. വഴികാട്ടി, മാർഗദർശിനി എന്നിങ്ങനെയാണ് ’ട്രയൽ ബ്ളേസർ” എന്ന വാക്കിന്റെ അർത്ഥം.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം സാത്വിക വീരവല്ലി ആണ് നായിക. നായികയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് സാത്വികയുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തിറങ്ങി. ആകാശത്തേക്കാൾ വലിയ സ്വപ്നം ഉള്ളിൽ പേറുന്നവൾ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ഫീൽഗുഡ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
മഹാനടി, സീതാരാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനും പ്രഭാസിന്റെ കൽക്കി 2898 എഡി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അതിഥി വേഷത്തിനുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആണിത് . പി.ആർ.ഒ. ശബരി.
Source link



