സമയം മുഖ്യം ബിഗിലെ; പ്രഭാത ഭക്ഷണം കഴിക്കേണ്ടത് ഈ സമയത്ത്

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. ഇത് മസ്തിഷ്ക ഭക്ഷണം (ബ്രെയിൻ ഫുഡ്) ആണെന്ന് പറയാറുണ്ട്. മസ്തിഷ്ക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പ്രഭാതഭക്ഷണം ദിവസേന നല്ല അളവിൽ കഴിക്കേണ്ടതുണ്ടെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്.
പോഷകങ്ങളടങ്ങളിയ ആഹാരങ്ങൾ വേണം പ്രഭാത ഭക്ഷണം കഴിക്കേണ്ടത്. ഇത് മികച്ച ശ്രദ്ധയും ഓർമ്മശക്തിയും പഠനമികവും ഉണ്ടാവുന്നതിന് സഹായിക്കുന്നു. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ് ടോളറൻസിനും ഇൻസുലിൻ പ്രതിരോധത്തിനും ഇടയാക്കും. ഫലമായി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മാനസികാരോഗ്യത്തിനും വൈകാരിക വ്യതിയാനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന സെറോട്ടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിനെയും പ്രഭാത ഭക്ഷണം സ്വാധീനിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന വ്യക്തികളിൽ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത്, നീർവീക്കം എന്നിവ കണ്ടുവരാറുണ്ടെന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു. ഇവ ഹൃദയാഘാതം പോലുള്ള ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പലർക്കും പ്രഭാത ഭക്ഷണം എത്രമണിക്ക് കഴിക്കണമെന്ന് ശരിയായി അറിയില്ല. മിക്ക വിദഗ്ധരുടെയും അഭിപ്രായത്തിൽ പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിക്കുള്ളിൽ കഴിച്ചിരിക്കണം. അപ്പോൾ മാത്രമേ അത് ശരീരത്തിന് നല്ല ഫലം നൽകൂ. പ്രഭാത ഭക്ഷണം വളരെ വെെകി കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
Source link

