CINEMA

ഹോളിവുഡ് ലെവൽ അറ്റ് ട്രെയിലർ

ഹോളിവുഡ് ലെവൽ മേക്കിംഗും ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി ഡോൺ മാക്സ് രചനയും സംവിധാനവും എഡിറ്രിംഗും നിർവഹിക്കുന്ന ടെക്നോ ത്രില്ലർ ‘അറ്റ്’ ട്രെയിലർ എത്തി . ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് പ്രധാന താരങ്ങൾ . മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗംഭീര വിഷ്വലുകൾ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എത്സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

രവിചന്ദ്രന്‍ ആണ് ക്യാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സും ചേർന്ന് സംഗീതം ഒരുക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ഇന്ത്യയിലും സൈബർ സിസ്റ്റംസ് വേൾഡ് വൈഡ് ഓവർസീസ് അവകാശവും സ്വന്തമാക്കി.

കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഫെബ്രുവരി 13ന് തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ: പി.ശിവപ്രസാദ്


Source link

Related Articles

Back to top button