CINEMA

അജിത് പവാറിന്റെ മരണം പ്രവചിച്ചു; വരാനിരിക്കുന്ന മൂന്ന് അപകടങ്ങളെക്കുറിച്ച് ജ്യോതിഷി

മുംബയ്: വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്ന അവകാശവാദവുമായി ജ്യോതിഷി. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്നയാൾ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ കൊല്ലപ്പെട്ടേക്കാമെന്ന പ്രവചനം നടത്തിയെന്ന അവകാശവാദവുമായി പ്രശാന്ത് കിനിയെന്ന ജ്യോതിഷിയാണ് രംഗത്തെത്തിയിരിക്കുന്നത്. 2025 നവംബർ എട്ടിന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

‘2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ മരിക്കുമെന്ന് ഞാൻ പ്രവചിച്ചു….!! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു’- എന്നാണ് പുതിയ പോസ്റ്റിൽ പ്രശാന്ത് കിനി പറയുന്നത്. വരും മാസങ്ങളിലെ മൂന്ന് കാര്യങ്ങളും ഇയാൾ പ്രവചിച്ചിട്ടുണ്ട്. 2026 ഏപ്രിലിൽ ബംഗാളിലോ ബംഗ്ളാദേശിലോ യാത്രക്കാരുമായി പോകുന്ന ഫെറി മുങ്ങും, അടുത്ത രണ്ടുമാസത്തിനുള്ളിൽ വിമാന അപകടം ഉണ്ടാകും, മാർച്ച് ഓഗസ്റ്റ് നവംബർ മാസങ്ങളിലൊന്നിൽ വലിയ ട്രെയിൻ അപകമുണ്ടാവും എന്നിങ്ങനെയുള്ള പ്രവചനങ്ങളാണ് പ്രശാന്ത് കിനി നടത്തിയിരിക്കുന്നത്.


Source link

Related Articles

Back to top button