ഞെട്ടിച്ച് അരിജിത്, ഇനി പുതിയ പാട്ടുകൾ പാടില്ല; തീരുമാനം ബോളിവുഡില്‍ മിന്നി നില്‍ക്കവെ

മുംബയ്: പിന്നണിഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പ്രശസ്ത ഗായകൻ അരിജിത് സിംഗ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗായകൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇനി സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു അദ്ഭുതകരമായ യാത്രയാണെന്നും ഗായകൻ കുറിച്ചു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അരിജിത് പറഞ്ഞു.
‘നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗായകനായി പുതിയജോലികൾ ഏറ്റെടുക്കില്ലെന്ന് അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദെെവം എന്നോട് വളരെ ദയ കാണിച്ചിരുന്നു’- അരിജിത് കുറിച്ചു.
Source link



