‘മുത്തു’വിനൊപ്പം മീനയുടെ സെൽഫി ചിത്രം

സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം വിമാനയാത്രയ്ക്കിടെ നടി മീന പകർത്തിയ സെൽഫി ചിത്രം വൈറലായി .മുത്തുവിന് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന് ചിത്രം കണ്ട ആരാധകരിൽ ചിലർ കുറിച്ചു. രജനികാന്തും മീനയും നായകനും നായികയുമായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ആണ് മുത്തു. മീന അഭിനയിച്ച് ആദ്യം റിലീസ് ചെയ്ത അൻപുള്ള രജനികാന്ത് എന്ന ചിത്രത്തിലെ നായകൻ രജനികാന്തായിരുന്നു. അന്ന് ആറു വയസാണ് മീനയ്ക്ക്. പിന്നീട് മുത്തു അടക്കമുള്ള സിനിമകളിൽ മീനയുടെ നായകനായി രജനികാന്ത് . രജനികാന്ത് – മീന താരജോടികൾ തമിഴ് ആരാധകർ നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ്. മീനയുടെ അഭിനയ യാത്രയിലെ 40 വർഷ ആഘോഷത്തിൽ വിശിഷ്ടാതിഥിയായി രജനികാന്ത് എത്തിയിരുന്നു. മീനയുടെ മകൾ നൈനികയുടെ ഫാൻ മൊമന്റും അതേ വേദിയിൽ നടന്നു. സൂപ്പർ സ്റ്റാറിന്റെ ഒരു വലിയ ഉമ്മയായിരുന്നു നൈനികയുടെ വലിയ ആഗ്രഹം. നൈനികയെ ചേർത്തുപിടിച്ചു രജനി ഉമ്മ നൽകി. അണ്ണാത്തെ, യജമാൻ, കുസേലൻ തുടങ്ങിയവയാണ് രജനികാന്ത്- മീന ജോടികളുടെ മറ്റു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. ജയിലർ 2 ന്റെ ചിത്രീകരണ തിരക്കിലാണ് രജനികാന്ത്. ദൃശ്യം 3 ആണ് മീനയുടെ അടുത്ത റിലീസ്.
Source link



