CINEMA

അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറുപ്പിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പൂനെ: ഫ്ളാറ്റ് സമുച്ചയത്തിനുള്ളിൽ സൈക്കിൾ ചവിട്ടുകയായിരുന്ന അഞ്ച് വയസുകാരൻ കാറിടിച്ച് മരിച്ചു. അശ്വത് നാരായണ സ്വാമിയുടെ മകൻ നിഷ്‌കർഷ് അശ്വതാണ് ആണ് മരിച്ചത്. പൂനെ ലോണി കൽഭോർ മേഖലയിലെ ‘ജോയ് നെസ്റ്റ്’ സൊസൈറ്റിയിൽ തിങ്കളാഴ്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .

നിഷ്‌കർഷ് സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Source link

Related Articles

Back to top button