CINEMA
പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ

കൊച്ചി: റിസർവ് ബാങ്ക് തിരുവനന്തപുരം മേഖലയുടെ റീജിയണൽ ഡയറക്ടറായി പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ ചുമതലയേറ്റു. കേരളം, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയാണ് വഹിക്കുന്നത്. മുംബയിലെ ആർ.ബി.ഐ സെൻട്രൽ ഓഫീസിൽ സെക്രട്ടറി വകുപ്പ് ചീഫ് ജനറൽ മാനേജരായിരുന്നു. 1997ലാണ് റിസർവ് ബാങ്കിൽ ചേരുന്നത്. ഹ്യൂമൻ റിസോഴ്സ്. കറൻസി മാനേജ്മെന്റ്, ബാങ്കിംഗ് സൂപ്പർവിഷൻ തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനുഭവ സമ്പത്തുണ്ട്. ജിയോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കേഴ്സ് സർട്ടിഫൈഡ് അസോസിയേറ്റാണ്.
Source link



