മസ്തിഷ്ക മരണം ആദ്യ ഗാനം

രണ്ടാം ഭാഗം ജൂലായിൽ ആരംഭിക്കും
ക്രിഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ലെ ആദ്യ ഗാനം പുറത്ത്. “കോമള താമര” എന്ന വരികളോടെ പുറത്തു വന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി. പ്രണവം ശശി ആണ് ആലാപനം. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിന്റെ അഡീഷണൽ വോക്കൽസ് അനിൽ ലാൽആണ് .
മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഒരുക്കുന്നത് . ലോക, ബ്ലേഡ് റണ്ണർ പോലെ വേറിട്ട കഥാലോകം സൃഷ്ടിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്സിനു വലിയ പ്രാധാന്യമുണ്ട്.
രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു. ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, പ്രൊജക്ട് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, പി.ആർ. ഒ- ശബരി
Source link
