CINEMA

മമ്മൂട്ടി ഡോക്ടർ മോഹൻലാൽ കേണൽ

പാട്രിയറ്റ് ഏപ്രിൽ 9ന്

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാട്രിയറ്റ് ഏപ്രിൽ 9ന് ലോകവ്യാപമായി റിലീസ് ചെയ്യും. ഡോക്ടർ ഡാനിയേൽ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണൽ റഹിം നായ്ക് എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന പാട്രിയറ്റ് മലയാളത്തിൽ ഇന്നേവരെയുള്ളതിൽ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ടതായിരുന്നു ചിത്രീകരണം. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നത്.

ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ഗ്രേസ് ആന്റണി എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. സംഗീതം സുഷിൻ ശ്യാം. എഡിറ്റിംഗ് മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.

ആൻ മെഗാ മീഡിയ പ്രദർശനത്തിന് എത്തിക്കും.


Source link

Related Articles

Back to top button