CINEMA
സിനാമാ തിയേറ്ററിലെ വനിതാ ടോയ്‌ലെറ്റിനുള്ളിൽ ഒളിക്യാമറ; യുവാവിനെ പിടികൂടി നാട്ടുകാർ

ബംഗളൂരു: സിനിമാ തിയേറ്ററിലെ വനിതാ ടോയ്‌ലെറ്റിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചെന്ന് സംശയിക്കുന്ന യുവാവിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. മഡിവാള പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സന്ധ്യാ തിയറ്ററിലാണ് സംഭവം. വീണ്ടും റിലീസ് ചെയ്‌ത തെലുങ്ക് ചിത്രമായ നിവ്വു നാക്കു നചാവിന്റെ പ്രദർശനത്തിനിടെ ടോയ്‌ലെറ്റിൽ പോയ സ്‌ത്രീകളിൽ ഒരാളാണ് ഒളിക്യാമറ ശ്രദ്ധിച്ചത്. തുടർന്ന് മറ്റുള്ളവരെയും വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ നാട്ടുകാർ ക്യാമറ ഘടിപ്പിച്ചെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാളെ നാട്ടുകാർ ചേർന്ന് മർദിച്ചിരുന്നു. നിലവിൽ പൊലീസ് കസ്‌റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്‌തുവരികയാണ്.
Source link


