LIFE STYLE

നഖങ്ങൾ ഇത്തരത്തിലാണോ?; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനകളാകാം, നേരത്തെ തിരിച്ചറിയാം

ഏത് രോഗമായാലും അവ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് പൂർണമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് വളരെയധികം സഹായിക്കാറുണ്ട്. പല രോഗങ്ങളുടെയും തുടക്കത്തിൽ ശരീരം ലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും അത് പലരും തിരിച്ചറിയാറില്ല. അനസ്‌തേഷിയോളജിസ്‌റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ വിദഗ്‌ദ്ധനുമായ ഡോ. കുനാൽ സൂദ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ കൈകളിലും നഖങ്ങളിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും ശരീരത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ചില മാറ്റങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ക്രോണിക് രോഗങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

നെയിൽ ക്ലബിംഗ്

ഈ അവസ്ഥയിൽ വിരൽത്തുമ്പുകൾ വൃത്താകൃതിയിലാകുകയും നഖങ്ങൾ വളഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യുന്നു. ശ്വാസകോശ രോഗങ്ങൾ, ലംഗ് കാൻസർ, ബ്രോങ്കിയക്‌ടേസിസ്, പൾമണറി ഫൈബ്രോസിസ് അല്ലെങ്കിൽ ഓക്‌സിജൻ കുറവുണ്ടാക്കുന്ന ഹൃദ്രോഗങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു.

കോയിലോണിച്ചിയ

സ്‌പൂൺ ഷേപ്പ് നഖങ്ങൾ സാധാരണയായി ഇരുമ്പ് കുറയുന്നതിന്റെ ലക്ഷണമാണ്. ഇരുമ്പിനെ ആശ്രയിക്കുന്ന എൻസൈമുകൾ ദുർബലമാകുമ്പോൾ കെരാറ്റിൻ രൂപീകരണം തകരാറിലാകുന്നു. ഇതുമൂലം നേർത്തതും കോൺകേവ് ആയതുമായ നഖങ്ങൾ സൃഷ്ടിക്കുന്നു. രക്തനഷ്ടം, ആർത്തവം കുറയൽ, പോഷകങ്ങളുടെ ദൗർലഭ്യം എന്നിവയാണ് പലപ്പോഴും പ്രതിഫലിപ്പിക്കുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുൻപേ നഖങ്ങളിൽ മാറ്റം വരാം.

സ്‌പ്ലിന്റർ ഹിമറേജ്

നഖത്തിനിടയിൽ കാണുന്ന ചുവപ്പ്-തവിട്ട് വരകളാണിവ. ഇത് പലപ്പോഴും ചെറിയ പരിക്കുകൾ മൂലമുണ്ടാകുന്നതാകാം. എന്നാൽ, ഒന്നിലധികം വരകളുണ്ടെങ്കിൽ വാസ്‌കുലൈറ്റിസ് ലൂപസ്‌ അല്ലെങ്കിൽ ഹൃദയത്തിലെ അണുബാധ പോലുള്ള രോഗങ്ങളും സംശയിക്കണം.

വിരലിന്റെ സന്ധികളിലെ വീക്കം ആർത്രൈറ്റിസിന്റെ ലക്ഷണമാകാം. അതുപോലെ നെയിൽ പിറ്റിംഗ് സോറിയാസിസ് രോഗത്തിന്റെ ആദ്യ ലക്ഷണമായി കാണുന്നു. വിദഗ്‌ദ്ധർ വ്യക്തമാക്കുന്നതനുസരിച്ച് നഖങ്ങളിലെ ചെറിയ മാറ്റങ്ങൾ സാധാരണമായിരിക്കാം. എന്നാൽ സ്ഥിരമായ മാറ്റങ്ങൾ, നിറമാറ്റം, വേദന, വീക്കം അല്ലെങ്കിൽ ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും ഇതിനൊപ്പം ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറുടെ സഹായം തേടണം.


Source link

Related Articles

Back to top button