CINEMA

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി: ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​ഷ​ക്കീ​ലി​ന് ബെ​ൻ​സ് കാർ

തൃശൂർ: കെ.എസ്.എഫ്.ഇ നടപ്പിലാക്കിയ ‘ഗാലക്‌സി ചിട്ടി’ പദ്ധതിയുടെ സംസ്ഥാനതല മെഗാ സമ്മാനങ്ങളുടെയും മേഖലാതല സമ്മാനങ്ങളുടെയും നറുക്കെടുപ്പിൽ 75 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെൻസ് നേടി ഇരിങ്ങാലക്കുട സ്വദേശി കെ.വി.ഷക്കീൽ.
തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന നറുക്കെടുപ്പിൽ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ വിജയിയെ പ്രഖ്യാപിച്ചു. മന്ത്രി തത്സമയം നേരിട്ട് ഫോൺ വിളിച്ച് വിജയിയെ അഭിനന്ദിച്ചു. 13.36 കോടിയുടെ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേഖലാതല സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐഫോണുകൾ എന്നിവയുടെ നറുക്കെടുപ്പും നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂർത്തിയാക്കിയത്. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡയറക്ടർ ഡോ. പി.ശശികുമാർ, ജനറൽ മാനേജർ (ബിസിനസ്) പി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ആർ.ഹരികുമാർ, സംസ്ഥാന ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ എം.രാജ്കപൂർ, ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിമാരായ എസ്.മുരളികൃഷ്ണ പിള്ള, കെ.ബി.സൽ ജബീൽ, എസ്.വിനോദ്, എസ്.സുശീലൻ, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിട്ടുള്ള ഹാർമണി ചിട്ടിയിൽ ചേരുന്ന 100 ഭാഗ്യശാലികൾക്ക് കുടുംബസമേതം സിംഗപ്പൂർ യാത്രയാണ് (പരമാവധി രണ്ട് ലക്ഷം) മെഗാ സമ്മാനം. 2026 ഫെബ്രുവരി 28 വരെ ഈ പദ്ധതിയിൽ ചേരാനുള്ള അവസരമുണ്ട്.


Source link

Related Articles

Back to top button