CINEMA

ഭൈരവിയായി മാളവിക മോഹനൻ, രാജാസാബ് ക്യാരക്ടർ പോസ്റ്റർ

കറുപ്പ് സാരിയിൽ ബോൾഡ് ലുക്കിൽ രാജാസാബി’ലെ ഭൈരവിയായി മാളവിക മോഹനന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുമ്പോഴാണ് നായികമാരിൽ ഒരാളായ മാളവിക മോഹനന്റെ ക്യാരക്ടർ‍ പോസ്റ്റർ‍ പുറത്തിറങ്ങിയത്. ജനുവരി 9ന് രാജാസാബ് ലോകവ്യാപകമായി റിലീസ് ചെയ്യും. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെ എത്തിയ സഹാന എന്ന ഗാനവും രാജാ യുവരാജാ പ്രൊമോയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത് . ഇരട്ടവേഷത്തിൽ ആണ് പ്രഭാസ് എത്തുന്നത്. അതോടൊപ്പം സഞ്ജയ് ദത്തിന്റെയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. മാരുതി സംവിധാനം ചെയ്യുന്ന രാജാസാബ് ഹൊററും ഫാന്റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളും സമന്വയിപ്പിച്ച് ബോക്സോഫീസിൽ വിപ്ലവം തീർക്കുമെന്ന് ആരാധകർ ഉറപ്പിക്കുന്നു. ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനി നിർവഹിക്കുന്നു, പി.ആർ.ഒ.: ആതിര ദിൽജിത്ത്.


Source link

Related Articles

Back to top button