ജിബ്രാനായി റഹ്മാൻ, അനോമി ക്യാരക്ടർ പോസ്റ്റർ

അനോമി എന്ന ചിത്രത്തിലെ റഹ്മാന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ജിബ്രാൻ എന്ന കഥാപാത്രം ആണ് റഹ്മാൻ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ്, മാസ് ലുക്കിലാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത് എന്ന് പോസ്റ്റർ വ്യക്തമാക്കുന്നു . റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ റഹ്മാനും ഭാവനയും ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തേ ഭാവനയുടെ ക്യാരക്ടർ പോസ്റ്ററും പുറത്തിറങ്ങി. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഭാവന . വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും നിർണായക വേഷങ്ങൾ ചെയ്യുന്നു . ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി .ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും നിർമ്മാണത്തിൽ പങ്കാളികളാണ്. ഛായാഗ്രഹണം സുജിത് സാരംഗ് , ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ. ഒ- ശബരി.
Source link



