LATEST

ബൈക്കിൽ കയറിയത് മദ്യപിച്ച് ലക്കുകെട്ട്,​ ബാലൻസ് തെറ്റി റോഡിലേക്ക് വീണ യുവതിയോട് റാപ്പിഡോ ഡ്രൈവർ ചെയ്തത്

ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരി ബൈക്കിൽ നിന്ന് താഴെ വീഴാതിരിക്കാൻ റാപ്പിഡോ റൈഡർ നടത്തിയ സാഹസിക ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജ്യതലസ്ഥാനത്ത് രാത്രിയിലാണ് സംഭവം. രാത്രിയിൽ ഇത്തരം സംഭവങ്ങൾ അപത്തവശാൽ ഉണ്ടായാൽ യാത്രക്കാരുടെ സുരക്ഷയും പൊതുജനങ്ങളുടെ ഇടപെടലിനെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച വീഡയോയിലാണ് ഞെട്ടിക്കുന്ന സംഭവം വ്യാപകമായി പ്രചരിച്ചത്.

മദ്യലഹരിയിലായ യുവതി റാപ്പിഡോ ബൈക്കിന്റെ പിന്നിൽ ബോധമില്ലാതെ ചാരിയിരിക്കുന്നത് കാണാം. അവർ പതിയെ ഒരു വശത്തേക്ക് ചരിഞ്ഞ് റോഡിലേക്ക് വീഴാറായപ്പോൾ, റൈഡർ ഒരു കൈകൊണ്ട് യുവതിയെ താങ്ങിനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ‘, താഴെ വീഴട്ടെ, അവരെ വിട്ടേക്ക്’ എന്ന് പറയുന്നതും വീഡയോയിൽ കേൾക്കാം. എന്നാൽ റൈഡർ യുവതിയെ വിളിച്ചുണർത്താനും നേരെ ഇരിക്കാൻ ആവശ്യപ്പെടാനും ശ്രമിക്കുന്നുണ്ടെങ്കിലും അവർ പ്രതികരിക്കുന്നില്ല.


ഒടുവിൽ യുവതി ബൈക്കിൽ നിന്ന് ബാലൻസ് തെറ്റി താഴെ വീഴുന്ന ഘട്ടത്തമെത്തിയപ്പോൾ സമയോചിതമായ ഇടപെടലിലൂടെ റോഡിലേക്ക് വീഴാതെ യുവതിയെ താങ്ങി നിർത്തുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. വീഡയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പലതരത്തിലുള്ള ആശങ്കകളാണ് പങ്കുവച്ചത്.

യുവതിയുടെ അവസ്ഥയെക്കുറിച്ചും ഇത്തരം സാഹചര്യങ്ങൾ നേരടേണ്ടി വരുന്ന ബൈക്ക് ടാക്സി സർവീസിലൂടെ ഉപജീവനം നടത്തുന്ന ഡ്രൈവർമാർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പലരും ആശങ്കയറിയിച്ചു. ചിലർ ഉടൻ സഹായം തേടണമായിരുന്നു എന്ന് വാദിച്ചപ്പോൾ, മറ്റു ചിലർ ഡൽഹി പൊലീസിനെ ടാഗ് ചെയ്ത് ‘ഈ യുവതി പിന്നീട് സുരക്ഷിതമായി വീട്ടിലെത്തയോ?’ എന്ന് അന്വേഷിച്ചു. സംഭവത്തിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.


Source link

Related Articles

Leave a Reply

Back to top button