LATEST
കുറ്റപത്രം പോലുമായില്ല: യു.എ.പി.എ പ്രതിക്ക് ജാമ്യം

ന്യൂഡൽഹി: 2 വർഷമായി കുറ്റപത്രം പോലും സമർപ്പിക്കാതെ യു.എ.പി.എ കേസ് പ്രതിയെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ സുപ്രീംകോടതി. അസാമിൽ 3.25 ലക്ഷം രൂപയുമായി പിടിയിലായ കേസിലെ പ്രതി തോൻലോംഗ് കൊൻയാകിന് ജാമ്യം അനുവദിച്ചു കൊണ്ടാണിത്. യു.എ.പി.എ നിയമപ്രകാരം പരമാവധി 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ്. എന്നാൽ ഈ കേസിൽ രണ്ടു വർഷമായി കുറ്റപത്രം പോലുമാകാതെ പ്രതി കസ്റ്റഡിയിൽ കഴിയുന്നുവെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതു നിയമപരമല്ല. ഭയാനകമായ സാഹചര്യവുമാണെന്ന് കോടതി വ്യക്തമാക്കി.
Source link



