LATEST
മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ചു; പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും കേസിൽ പ്രതി ചേർത്ത് പൊലീസ്

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രക്ഷപ്പെടാൻ സഹായിച്ച പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും കേസിൽ പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തത്. രാഹുലിനെ ഇവർ രക്ഷപ്പെടൻ സഹായിച്ചെന്നും ബാഗല്ലൂരിൽ എത്തിച്ചത് ഇവരാണെന്നും പൊലീസ് വ്യക്തമക്കുന്നു. ഇരുവർക്കും നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്. എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്.
Source link

