LATEST

‘നടിയായതിനുശേഷം അക്കാര്യത്തിൽ താൽപര്യമില്ല, ആളുകൾ അടുത്തുകൂടുന്നതും ഇഷ്ടമല്ല’; തുറന്നുപറഞ്ഞ് നിഖില വിമൽ

2009ൽ തീയേറ്ററുകളിലെത്തിയ ജയറാം നായകനായ ഭാഗ്യദേവതയെന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടന്നുവന്ന നടിയാണ് നിഖില വിമൽ. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ദിലീപിന്റെ നായികയായാണ് നിഖില സിനിമയിൽ സജീവമാകുന്നത്. എല്ലാ കാര്യങ്ങളിലും തന്റേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ഒരുപോലെ അഭിനന്ദനങ്ങളും വിമർശനങ്ങളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ നിഖില ഒരു അഭിമുഖത്തിൽ സിനിമയിൽ വന്നതിനുശേഷം ഇഷ്ടമില്ലാതായി മാറിയ ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

‘അഭിനയിക്കാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ എന്നെ ആളുകള്‍ തിരിച്ചറിയുന്നതില്‍ താൽപര്യമില്ലായിരുന്നു. സാധാരണ ജീവിതം മാറുമെന്നായിരുന്നു ഭയം. ആളുകളുമായി പെട്ടെന്ന് ഇടപഴകാന്‍ എനിക്ക് കഴിയില്ല. സോഷ്യല്‍ ആംഗ്‌സൈറ്റി പ്രശ്‌നമുണ്ടായിരുന്നു. ചില സമയത്ത് ആളുകള്‍ വന്ന് ഫോട്ടോ എടുക്കാന്‍ ചോദിച്ചാല്‍ സമ്മതിക്കാറില്ല. എന്റെ പേഴ്‌സണല്‍ കാര്യത്തിന് പോവുകയാണെങ്കില്‍ അങ്ങനെ പറയാറുണ്ട്. മാളിലൊക്കെ പോവുമ്പോള്‍ ആളുകള്‍ അടുത്തുകൂടുന്നത് ഇഷ്ടമല്ല. ഫോട്ടോസൊക്കെ എടുക്കുന്നത് കണ്ടാല്‍ കൂടുതല്‍ ആളുകള്‍ ഇടിച്ചുകയറിവരും. ക്ഷണിക്കപ്പെട്ട് പോവുന്ന ചടങ്ങാണെങ്കില്‍ നോ പറയാറില്ല.

ഏത് തരം വേഷവും ചെയ്യാന്‍ ഇഷ്ടമാണ് . നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാലും, ക്യാരക്ടര്‍ റോളായാലും ചെയ്യാനിഷ്ടമാണ്. കുറേക്കഴിഞ്ഞാല്‍ അങ്ങനെ മാറേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ലുക്ക് ചേയ്ഞ്ചൊക്കെ നോക്കാമല്ലോ. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ വര്‍ക്കാവില്ലെന്ന് തോന്നാറുണ്ട്. കുറച്ച് കാര്യങ്ങളൊക്കെ നോക്കിയേ തീരുമാനിക്കാറുള്ളൂ. പ്രോപ്പര്‍ പ്രൊഡക്ഷനാണോയെന്നത് ശ്രദ്ധിക്കാറുണ്ട്. മൂന്ന് വര്‍ഷമൊക്കെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതാണെങ്കില്‍ റിലീസ് ചെയ്തിട്ടുമില്ല. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്.

സിനിമയില്‍ എത്തിയെങ്കിലും സ്വഭാവത്തിൽ കാര്യമായ മാറ്റം വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രൊഫഷനായി മാത്രമാണ് സിനിമയെ കാണാറുള്ളത്. വീട്ടുകാര്‍ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. എന്തും ചെയ്യാനുള്ളൊരു സ്‌പേസുണ്ട് അവിടെ. അനുഭവത്തിലൂടെയാണ് നല്ലതും ചീത്തയും മനസിലാക്കുന്നത്.സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. കഥാപാത്രത്തെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല. എനിക്കൊരു വേഷം കിട്ടിയില്ലെങ്കില്‍ ആ കഥാപാത്രത്തിന് ഞാന്‍ അനുയോജ്യയല്ല എന്നാണ് കരുതാറുള്ളത്’- നിഖില പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button