LATEST
ബസിൽ നഗ്നതാ പ്രദർശനം: പ്രതി അകത്തായി

കാട്ടാക്കട: ബസിനുള്ളിൽ നഗ്നത പ്രദർശിപ്പിച്ച പ്രതി പിടിയിൽ.കല്ലാമം പന്നിയോട് സാബു ഭവനിൽ സാജനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പ്രവൃത്തി യാത്രക്കാരിയായ യുവതി മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി പരാതിയും നൽകിയിരുന്നു.തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ,പ്രതി സമാന രീതിയിൽ വഴുതക്കാട് ഭാഗത്തുവച്ചും അശ്ലീലപ്രദർശനം നടത്തിയതായി കണ്ടെത്തി. ഈ സംഭവത്തിൽ ഒരു യുവതി ബസിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതായും വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കിരൺ,ശശിധരൻ,ലിജോ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Source link

