LATEST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം സ്കൂൾ ബസിലിടിച്ചു; വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: സ്‌കൂൾ ബസിന് പിന്നിൽ ബസിടിച്ച് വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് പരിക്ക്. ശബരിമല തീർത്ഥാടകരുടെ ബസാണ് സ്‌കൂൾ ബസിലിടിച്ചത്. നാല് വിദ്യാർത്ഥികൾക്കും തീർത്ഥാടകരിലൊരാൾക്കുമാണ് പരിക്കേറ്റത്. തീർത്ഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു. കോട്ടയം പൊൻകുന്നം ആണ് അപകടം നടന്നത്.
വിദ്യാർത്ഥികളെ കയറ്റാനായി നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ തീർത്ഥാടകരുടെ വാഹനം ഇടുക്കുകയായിരുന്നു. സ്‌കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണംവിട്ട മറ്റേ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link

