NEWS

വയോധികയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു, നിർണായകമായത് കയർ


ആലപ്പുഴ∙ ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. സമീപവാസിയായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശനാണു (54) പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കുന്നപ്പുഴ പൊലീസ്. താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി  പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൂടുതൽ പേർ ഉണ്ടെന്നാണു പൊലീസിന്റെ സംശയം.തങ്കമ്മയെ കല്ലു കെട്ടി കായലിൽ താഴ്ത്താൻ ഉപയോഗിച്ച കയറാണ് പ്രതിയിലേക്ക് എത്താൻ ഉണ്ടായ സൂചന. മത്സ്യബന്ധനത്തിന് ഉപയോഗിക്കാറുള്ള ഇത്തരം കയർ, ഇടയ്ക്ക് മത്സ്യബന്ധനത്തിന് പോകാറുള്ള പ്രതിയുടെ വീടിന്റെ സമീപത്ത് കണ്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രകാശൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കൂടി കണ്ടാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്


Source link

Back to top button