NEWS
ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്: 3 സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, പൊലീസ് മേധാവിയെ വിളിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തി മടങ്ങിയ ഇ.ഡി. സംഘത്തെ ആക്രമിച്ച കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍, അമല്‍ എന്നിവരെയാണ് പിടികൂടിയത്. അമലിനെ കോട്ടയം രാമപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി നിതിന്‍രാജ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിന്‍, നേമം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്, മേഖലാ കമ്മിറ്റിയംഗം ജീവന്, കാരവിള യൂണിറ്റ് സെക്രട്ടറി മനോജ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വം പരുക്കേല്പിക്കല് ഉള്‍പ്പെടെ കുറ്റകൃത്യങ്ങളാണു ചുമത്തിയിട്ടുള്ളത്. പിണറായി വിജയന്റെ വീടിരിക്കുന്ന സ്ഥലം മ്യൂസിയം സ്റ്റേഷന്റെ പരിധിയിലായതിനാല്‍ അവിടെയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. പൊലീസിനെ ആക്രമിച്ചതിനാണ് രണ്ടാമത്തെ കേസ്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Source link


