NEWS

എസ്എഫ്ഐഒ കേസിൽ വിചാരണയ്ക്ക് സ്റ്റേ വാങ്ങി സിഎംആർഎൽ; എസ്എഫ്ഐഒ വെട്ടിയവഴിയേ ഇ.ഡി


തിരുവനന്തപുരം ∙ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച കേസിലെ വിചാരണ സാധ്യമായ എല്ലാ മാർഗത്തിലൂടെയും സിഎംആർഎൽ തടസ്സപ്പെടുത്തുമ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രംഗപ്രവേശം. എസ്എഫ്ഐഒ കേസിലെ വിചാരണയ്ക്കു സ്റ്റേ വാങ്ങാൻ സിഎംആർഎലിനു കഴിഞ്ഞെങ്കിലും അവരുടെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് കള്ളപ്പണ ഇടപാട് പരിശോധിക്കാൻ ഇ.ഡി മുൻ മുഖ്യമന്ത്രിയുടെ വീട്ടിലടക്കം എത്തിയത്. ഡൽഹിയിലെയും കേരളത്തിലെയും ഹൈക്കോടതികളിലായി 2 കേസും എറണാകുളത്തെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒയുടെ കുറ്റപത്രവുമാണ് സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ ഇപ്പോഴുള്ളത്.2023 ജൂണിൽ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലാണ് വീണയ്ക്കും കമ്പനിക്കുമെതിരെയുള്ള പരാമർശങ്ങൾ സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരുടെ മൊഴിയുടെ രൂപത്തിൽ ഇടംപിടിച്ചത്. 1.72 കോടി രൂപ നൽകിയെന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലുണ്ടായിരുന്നതെങ്കിൽ, സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് നൽകിയതുൾപ്പെടെ 2.7 കോടി ലഭിച്ചെന്നായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തൽ.എസ്എഫ്ഐഒ: സ്റ്റേ നീങ്ങിയാൽ വിചാരണ തുടങ്ങാം


Source link

Back to top button