NEWS
സ്വർണവില ഇന്നും താഴ്ന്നിറങ്ങി; ഇടിവിനു വഴിവച്ച് യുഎസ്-ഇറാൻ സംഘർഷം, വില കൂടുതൽ താഴേക്കോ?

സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് ആശങ്ക പകർന്നും കൂടുതൽ താഴേക്ക്. കേരളത്തിൽ ഇന്ന് ഗ്രാമിന് 70 രൂപ താഴ്ന്ന് വില 14,305 രൂപയിലെത്തി. 560 രൂപ കുറഞ്ഞ് 1,14,440 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.∙വില കൂടുതൽ താഴേക്ക്?സമാധാന ഡീലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം നടത്തിയത് എണ്ണവിലയുടെ തിരിച്ചുകയറ്റത്തിന് വഴിവച്ചിരുന്നു. യുഎസ് ഡോളർ സൂചിക 0.5 ശതമാനത്തിലധികം മുന്നേറുകയും ചെയ്തു. എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി ആളിക്കത്തിക്കുകയാണ്. ഇതോടെ പലിശഭാരം കൂടാനുള്ള സാധ്യതയും തെളിഞ്ഞു. ഇതാണ് സ്വർണത്തെ വീഴ്ത്തുന്നത്.
Source link


