test del 3
വിവാഹ വാർഷിക തലേന്ന് രാസലായിനി കുടിച്ച് യുവതിയുടെ ആത്മഹത്യ: ഭർത്താവ് ആദിൽ റിമാൻഡിൽ

കാസർകോട് ∙ വിവാഹ വാർഷിക തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് െചയ്തു. ചെങ്കള പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ഇന്നാണ് ഇവരുടെ ഒന്നാം വിവാഹ വാർഷികംസുഫൈദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പൊലീസ് ഇൻക്വസ്റ്റിൽ സുഫൈദയുെട ദേഹത്ത് മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ആദിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
Source link


