test del 1

ഇന്ത്യയിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുണ്ടോ? തെരുവുകച്ചവടക്കാരന്റെ മറുപടിയിൽ അമ്പരന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു തെരുവു കച്ചവടക്കാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹിയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ സോണാലി സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടും യുവാവിനെ പ്രശംസിച്ചും ലക്ഷക്കണക്കിന് പേരാണ് രംഗത്തെത്തിയത്.

തെരുവിൽ ക്രോഷെ പൂക്കൾ വിൽക്കുന്ന ഈ യുവാവിനോട് ‘സ്ത്രീകൾ ഇന്നും അടിച്ചമർത്തപ്പെടുന്നുണ്ടോ’ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നായിരുന്നു മറുപടി. വലിയ വിദ്യാഭ്യാസമവകാശപ്പെടുന്ന പല പുരുഷന്മാരും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുമ്പോഴും യാഥാർത്ഥ്യത്തിൽ നിന്ന് കണ്ണടയ്ക്കുകയാണെന്നും ഇന്നത്തെ സ്‌നേഹ പ്രകടനങ്ങളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിലെ വെറും ഷോ ഓഫ് മാത്രമാണെന്നും യുവാവ് തുറന്നടിച്ചു.

വീട്ടുജോലികളിലേക്ക് മാത്രമായി സ്ത്രീകളെ ഒതുക്കുന്ന പുരുഷന്മാരെ യുവാവ് വിമർശിക്കുന്നുമുണ്ട്. പ്രസവത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളുടെ പേരിൽ അവരെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ മനോഭാവത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരാളുടെ ശരീരം മാറുമ്പോൾ സ്‌നേഹം ഇല്ലാതാകുമോ?എന്ന യുവാവിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഉയർന്ന വിദ്യാഭ്യാസം നേടിയവർക്ക് പോലും ഇല്ലാത്ത തിരിച്ചറിവാണ് ഈ സാധാരണക്കാരനുള്ളതെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാഗം കമന്റും.

TAGS: NEWS 360, NATIONAL, NATIONAL NEWS, SOCIAL MEDIA, INSTAGRAM, WOMEN, VIRALVIDEO


Source link

Back to top button