ദൃശ്യാനുഭവത്തിന്റെ ദശാവതാരം , ട്രെയിലർ

മറാത്തി ബ്ലോക് ബസ്റ്റർ ചിത്രം ദശാവതാരം മലയാളം പതിപ്പ് ട്രെയിലർ പുറത്ത്. മികച്ച ദൃശ്യാനുഭവം നൽകുന്നു ട്രെയിലർ.സുബോധ് ഖാനോൽക്കർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് പ്രധാന താരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ് നിർമ്മാണം .
മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.
Source link



