test del 2

‘ഗൾഫ് രാജ്യങ്ങൾ അഭ്യർഥിച്ചു’; ഇറാനുനേരേ ആക്രമണം പുനരാരംഭിക്കുന്നത് മരവിപ്പിച്ചതായി ട്രംപ്


വാഷിങ്ടൺ: ചൊവ്വാഴ്ച ഇറാനിൽ പുനരാരംഭിക്കാനിരുന്ന ആക്രമണം ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് നിർത്തിവെച്ചെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനക്കരാറിലെത്താൻ ഇറാനുമായി ഗൗരവമുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതിനുപിന്നാലെ, തങ്ങൾക്കുനേരേയുള്ള ആക്രമണം പുനരാരംഭിക്കുകയാണെങ്കിൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ സേനാവക്താവ് മുഹമ്മദ് അക്രമിനിയ പറഞ്ഞു. വെടിനിർത്തൽക്കാലം ആക്രമണശേഷി വർധിപ്പിക്കാൻ ഇറാൻസൈന്യം ഉപയോഗിച്ചെന്നും പറഞ്ഞു.ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് ഏപ്രിൽ എട്ടിനു നിലവിൽവന്ന വെടിനിർത്തലോടെ അല്പം അയവുവന്നിരിക്കുകയാണ്. എന്നാൽ, അത് സമാധാനക്കരാറിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല.


Source link

Back to top button