test del 2

ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി; വീഡിയോ വൈറൽ


റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ‘മെലഡി’ മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സമ്മാനത്തിന് നന്ദി’ എന്ന കുറിപ്പോടെ മോദി സമ്മാനിച്ച മെലഡി പാക്കറ്റുമായി ഇരുനേതാക്കളും ചിരിയോടെ നിൽക്കുന്നതിന്റെ വീഡിയോ ജോർജിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.‘പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ വളരെ നല്ല മിഠായി’, എന്ന് ജോർജിയ പറയുന്നതും അതിന് പിന്നാലെ ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് ഇരു നേതാക്കളും ചിരിക്കുന്നതും കാണാം. മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദത്തെ സൂചിപ്പിക്കാനായി ‘മെലഡി’ എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.മോദിയുടെ അഞ്ച് വിദേശരാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലെ അവസാനത്തെ രാജ്യമാണ് ഇറ്റലി. റോമിലെത്തിയ മോദിയ്‌ക്കൊപ്പമുള്ള വിവിധ ചിത്രങ്ങൾ ജോർജിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 


Source link

Back to top button