NATIIONAL
ഗ്രൗണ്ടിൽ പരസ്യമായി പാന്റ്സ് ഊരി വൈഭവ് സൂര്യവംശി, ‘കുസൃതി’ നോക്കിനിന്ന് ഗാവസ്കർ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ

ലക്നൗ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വലിയൊരു ആരാധകനാണ്. അവിശ്വസനീയമായ ബാറ്റിങ്ങിലൂടെ പതിനഞ്ചുകാരൻ വൈഭവ് എല്ലാവരെയും അദ്‌ഭുതപ്പെടുത്തുമ്പോൾ ഗാവസ്കറെപ്പോലെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളും അക്കൂട്ടത്തിലുണ്ട്. രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ വെട്ടിക്കെട്ട് ബാറ്റിങ് നടത്തിയ വൈഭവിനെ ഗാവസ്കർ കമന്ററിയിൽ വല്ലാതെ പുകഴ്ത്തിയിരുന്നു. ഏഴു ഫോറുകളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ 38 പന്തിൽ 93 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരം രാജസ്ഥാൻ റോയൽസ് ഏഴു വിക്കറ്റിനു വിജയിക്കുകയും ചെയ്തു.2025ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണ് വൈഭവ് സൂര്യവൻശി ശ്രദ്ധാകേന്ദ്രമാകുന്നത്. അന്ന് താരത്തിന് 13 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ആ സീസണിലെ ഐപിഎൽ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരം, തുടർന്ന് ഇന്ത്യ അണ്ടർ-19 ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തു, ഇതിൽ അണ്ടർ-19 ലോകകപ്പ് ഫൈനലിലെ തകർപ്പൻ സെഞ്ചറിയും ഉൾപ്പെടുന്നു.
Source link


