test del 2

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനെ നിയന്ത്രിക്കുന്ന കർക്കശക്കാരൻ; മൊജ്തബയുമായി നേരിട്ട് ബന്ധം


ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ തീരുമാനമാകാതെ അനിശ്ചിതമായി നീളുകയാണ്. യുഎസുമായി ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇറാൻ. ഇറാന്റെ കർക്കശ നിലപാടുകൾക്ക് പിന്നിൽ അവരുടെ സൈനിക ജനറലായ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും പ്രധാന സൈനിക നേതാക്കളും കൊല്ലപ്പെട്ടതിന് ശേഷം അഹമ്മദ് വാഹിദി ഇറാനിലെ അധികാരത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിയതായി വാർത്ത ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇറാൻ സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ രൂപീകരിക്കുന്നതിൽ ഒരു പ്രധാന വ്യക്തിയായി അഹമ്മദ് വാഹിദി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചുരുക്കം വ്യക്തികളിൽ പ്രധാനിയാണ് അഹമ്മദ് വാഹിദിയെന്നാണ് വിവരം. പാകിസ്താന്റെ മധ്യസ്ഥതയിലും മറ്റും നടന്നുവരുന്ന ചർച്ചകളിൽ ഇറാന്റെ ഭാഗത്ത് നിന്നുള്ള അന്തിമ തീരുമാനം ആരാണ് എടുക്കുന്നത് എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഫെബ്രുവരി എട്ട് മുതൽ അഹമ്മദ് വാഹിദി പൊതുമധ്യത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.ഇറാനിലെ നിലവിലെ ഭരണ സംവിധാനത്തിൽ ദീർഘകാലത്തെ പരിചയസമ്പന്നനായ വാഹിദി, പശ്ചിമേഷ്യയിലെ തീവ്ര ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ രൂപപ്പെടുത്തുന്നതിൽ പ്രധാനിയാണ്. 1994 ൽ അർജന്റീനയിലെ ജൂത കേന്ദ്രത്തിലുണ്ടായ ബോംബാക്രമണത്തിൽ പങ്കുണ്ടെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. 2022 ൽ ഇറാനിലെ പ്രതിഷേധക്കാർക്കെതിരായ രക്തരൂക്ഷിതമായ നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.


Source link

Back to top button