test del 2

ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് ട്രോൾമഴ


ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 നിരപരാധികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക് സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യക്കുനേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികതാവളങ്ങൾ തകർക്കപ്പെട്ടു എന്ന അവകാശവാദവുമായി പാക് സൈന്യം.ഈ അവകാശവാദം തെറ്റാണെന്നും, തകർക്കപ്പെട്ടതായി പാക് സൈനിക ഉദ്യോഗസ്ഥൻ പറയുന്ന വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ, വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ വലിയ വിമർശനമാണ് പാക് സൈന്യം ഏറ്റുവാങ്ങുന്നത്.ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്താൻ നടത്തിയ ഓപ്പറേഷൻ ബുന്യാനുൽ മർസൂസ്’ (Operation Bunyan Ul Marsoos) ആക്രമണത്തിൽ പാകിസ്താൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി കുറഞ്ഞത് 26 ലക്ഷ്യങ്ങളെയാണ് അവർ ഉന്നംവെച്ചത്.2025 മെയ് 10-ന് പാകിസ്താൻ സൈന്യം തൊടുത്തുവിട്ട ആയുധങ്ങളിൽ ഫത്താ-1 (Fatah-1) ഗൈഡഡ് ആർട്ടിലറി റോക്കറ്റും ഉൾപ്പെടുന്നു. ഈ മിസൈൽ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്ന പാക് സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുനീബ് സമാലിന്റെ അവകാശവാദമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ രജൗരി, മാമുൻ എന്നീ വ്യോമതാവളങ്ങൾ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞത്.


Source link

Back to top button