test del 5 copy of del 3
അതിപ്പോ ലാഭായല്ലോ… റിസർവ് ബാങ്കിൽ നിന്ന് റെക്കോർഡ് ലാഭം പ്രതീക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി∙ ഇക്കുറി കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ നിന്ന് റെക്കോർഡ് ലാഭവിഹിതം ലഭിച്ചേക്കും. 2.9 ലക്ഷം കോടി രൂപ മുതൽ 3.2 ലക്ഷം കോടി രൂപ വരെയായിരിക്കും ആർബിഐ കൈമാറുകയെന്നാണ് സൂചന.2023–2024ൽ 2.11 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 2022–2023ൽ 87,416 കോടി രൂപയും 2018–2019ൽ 1.76 ലക്ഷം കോടിയും ആർബിഐ കൈമാറി. ഡോളർ വിൽപനയിൽ നിന്നുള്ള ലാഭം, വിദേശ കടപ്പത്രങ്ങളിന്മേലുള്ള പലിശ, സർക്കാർ ബോണ്ടുകളിന്മേലുള്ള പലിശ അടക്കമുള്ളവയിൽ നിന്നാണ് റിസർവ് ബാങ്കിന് വരുമാനം ലഭിക്കുന്നത്. ആർബിഐ, പൊതുമേഖലാ ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇക്കുറി 3.16 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, ലാഭവിഹിതം കിട്ടുന്നത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും. ഇറാൻ – യുഎസ് യുദ്ധം ക്രൂഡോയിൽ വില ബാരലിന് 100 മുകളിലേക്ക് ഉയർത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ചെലവുകൾ വർധിപ്പിച്ചിരുന്നു. വ്യാപാര കമ്മി കൂടുകയും വിദേശനാണ്യ ശേഖരം കുത്തനെ കുറയുകയും ചെയ്തു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കാകട്ടെ 96 എന്ന റെക്കോർഡ് കടന്നിരിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ സ്വർണം വാങ്ങൽ കുറയ്ക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.
Source link


