NATIIONAL

പന്തെറിയാൻ പോകുമ്പോള്‍ വെറുതെ ബെയ്ല്‍ ഇളക്കി, ഹാർദിക് പാണ്ഡ്യയ്ക്കെതിരെ അച്ചടക്ക നടപടി, വൻ തുക പിഴ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അടുത്ത ‘പണി’ കൊടുത്ത് ബിസിസിഐ. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ പത്ത് ശതമാനം പാണ്ഡ്യ പിഴയായി അടയ്ക്കേണ്ടിവരും. കൂടാതെ അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ താരത്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തപ്പെടും. ‘ക്രിക്കറ്റ് സാമഗ്രികളെ ചൂഷണം ചെയ്തു’ എന്നതാണു പാണ്ഡ്യയ്ക്കെതിരായ കുറ്റം. അതായത് പന്തെറിയുന്നതിനായി റൺഅപെടുക്കാൻ പോകുന്നതിനിടെ ഒരു കൗതുകത്തിന് വെറുതെ വിക്കറ്റിനു മുകളിലുള്ള ബെയ്ൽസ് ഇളക്കിയതാണ് പാണ്ഡ്യയുടെ പേരിലുള്ള നിയമലംഘനം.ക്യാപ്റ്റനെന്ന നിലയിലും ഓള്‍റൗണ്ടറുടെ റോളിലും പാണ്ഡ്യയ്ക്ക് ഈ സീസണിൽ എടുത്തുപറയാവുന്നൊരു പ്രകടനമില്ല. സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 172 റൺസ് മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്. 40 റൺസാണ് ഉയർന്ന സ്കോര്‍. ബോളിങ്ങിലും നിരാശപ്പെടുത്തിയ താരത്തിന് നാലു വിക്കറ്റുകളാണു 2026 ഐപിഎലിൽ നേടാനായത്.


Source link

Back to top button