test del 3

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: ഭർത്താവിന്റെ അറസ്റ്റ് തടഞ്ഞത് തുടരും


കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ എഫ്ഐആർ റജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലാണ്. അതിനാൽ അവിടത്തെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും മധ്യപ്രദേശ് സർക്കാർ വാദിച്ചു. അതോെടാപ്പം, എഫ്ഐആർ വിശദാംശങ്ങൾ അറിയാതെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന വാദം എങ്ങനെ പരിഗണിക്കുമെന്ന് കോടതി മധ്യപ്രദേശ് ഡിജിപിക്കു വേണ്ടി ഹാജരായ അ‍ഡീഷണൽ സോളിസിറ്റർ ജനറലിനോട് ചോദിച്ചു. വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ 29ന് പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമോയെന്നും എഫ്ഐആർ ഉൾപ്പെടെയുള്ളവയും ഹൈക്കോടതി അന്ന് പരിശോധിക്കും.അതേസമയം, കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തി കൊടുത്തുവെന്ന കേസില്‍ മധ്യപ്രദേശ് പൊലീസ് ഇന്ന് തിരുവനന്തപുരം പോക്സോ  കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സമാനമായ പരാതിയില്‍ മധ്യപ്രദേശില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസ് നടപടികള്‍ ജൂണ്‍ 20ലേക്ക് മാറ്റി. സ്വകാര്യ ഹര്‍ജിയുടെ നടപടികള്‍ക്ക് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത് തുടരും.


Source link

Back to top button