test del 4 copy of del 3
സ്വർണവില വീണ്ടും ഇടിഞ്ഞു; കേരളത്തിൽ വൻ ‘കൺഫ്യൂഷൻ’, വില ഉടൻ മേലോട്ട്?

സ്വർണവില രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്നു രാവിലെ കേരളത്തിലും ഇടിഞ്ഞു. യുഎഇക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം, ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വെല്ലുവിളി എന്നിവയെ തുടർന്ന് ക്രൂഡോയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും ഉയർന്നത് രാജ്യാന്തര സ്വർണവിലയെ താഴ്ത്തിയിരുന്നു. ഇതാണ് ഇന്ന് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.എന്നാൽ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇന്നു നിശ്ചയിച്ച വില (22 കാരറ്റ് സ്വർണം) ഗ്രാമിന് 50 രൂപ കുറച്ച് 14,300 രൂപയാണ്. 400 രൂപ കുറച്ച് പവൻവില 1,14,400 രൂപ. ഗ്രാമിന് 40 രൂപ കുറച്ച് 11,750 രൂപയാണ് ഇവർ 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത്. വെള്ളിക്ക് ഇവരും നിശ്ചയിച്ച വില 290 രൂപ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സ്വർണവില ഗ്രാമിന് 14,300 രൂപയാണ് നിശ്ചയിച്ചത്.എന്നാൽ, പിന്നാലെ വിലയിടിവിനെ തുടർന്നുള്ള ‘വാങ്ങൽതാൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് സ്വർണവിലയെ മേലോട്ട് നയിക്കുന്നുണ്ട്. രാജ്യാന്തരവില ഇപ്പോഴുള്ളത് 10 ഡോളർ ഉയർന്ന് 4541 ഡോളറിൽ. ഈ ട്രെൻഡ് നിലനിന്നാൽ കേരളത്തിലും വൈകാതെ വില ഉയരാം.
Source link


