‘ഒറ്റയ്ക്കായിരുന്നു, ആ സമയത്ത് സംഭവിച്ച അബദ്ധം; ഇട്ട വസ്ത്രമുൾപ്പടെ ചൂണ്ടിക്കാണിച്ച് സൈബർ ആക്രമണം’

കോഴിക്കോട്: കെഎസ്ആർടിസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് നിറുത്താത്തതിനെ തുടർന്ന് ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വ്യക്തത വരുത്തി യുവതി. തന്റെ ഭാഗത്തുണ്ടായ തെറ്റിന് കെഎസ്ആർടിസി ജീവനക്കാരോട് മാപ്പ് പറഞ്ഞതാണെന്നും നാശനഷ്ടത്തിനുള്ള പിഴയും കെട്ടിവച്ചിട്ടുണ്ടെന്ന് യാത്രക്കാരിയായ മുംതാസ് പറഞ്ഞു. ഒരിക്കലും ആ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുന്നതല്ല. ആ സമയത്ത് പാനിക്കായപ്പോൾ പറ്റിപ്പോയ ഒരു അബദ്ധമാണ്. അടിയന്തരമായ ഒരു സാഹചര്യത്തിൽ സംഭവിച്ചതാണ്. അതിനുള്ള പിഴയും അടച്ച് പ്രശ്നം പരിഹരിച്ചതാണെന്നും യുവതി സ്വകാര്യ ചാനലിനോട് പറഞ്ഞു. ‘സംഭവത്തിന് ശേഷം അഞ്ചാമത്തെ ദിവസമാണ് വീഡിയോ പുറത്തുവരുന്നത്. ഞാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് സൈബർ ബുള്ളിയിംഗാണ്. ഞാൻ ധരിച്ച വസ്ത്രമുൾപ്പടെ വച്ചാണ് എന്നെ ജഡ്ജ് ചെയ്യുന്നത്. സ്ത്രീകൾ എല്ലാവരുടെയും വീട്ടിലുള്ളതാണ്. അവർക്ക് ഏത് സാഹചര്യത്തിലും പ്രശ്നങ്ങൾ വരാം. കോട്ടയ്ക്കലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത്.
Source link
NEWS


