NEWS

ആഡംബരവും ധൂർത്തും വേണ്ട; ക്ലിഫ് ഹൗസിലും മന്ത്രി മന്ദിരത്തിലും മോടി പിടിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് പൊതുഭരണ വകുപ്പിന് നിർദേശം നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വൻതുക ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് സതീശന്റെ നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മോടി പിടിപ്പിക്കേണ്ടെന്ന് സതീശൻ നിർദ്ദേശം നൽകി. പിണറായി വിജയൻ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തിനിടെ ഉണ്ടായ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫീസ് മുറി, ഒരു കോൺഫറൻസ് ഹാൾ, ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിചാരകരുടെയും ആവശ്യത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കറാണ് ക്ലിഫ് ഹൗസ് കോംപൗണ്ട്.


Source link
NEWS

Back to top button